1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Unnimukundhans Marriage

ആരാധികമാരേ, ഭാവി വധുവിനെക്കുറിച്ചുള്ള ഉണ്ണിയുടെ സങ്കൽപ്പങ്ങൾ ഇവയൊക്കെയാണ്

ഭാവി വധുവിനെക്കുറിച്ചുള്ള ഉണ്ണിയുടെ സങ്കൽപ്പങ്ങൾ ഇവയൊക്കെയാണ്

Unnimukundhan
മലയാളത്തിന്റെ മസിൽമാൻ ആരാണെന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരു ഉത്തരമേ പറയാനുണ്ടാകൂ, അതെ ഉണ്ണിമുകുന്ദൻ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങി നിൽക്കുന്ന താരത്തിന് ആരാധികമാറും കുറച്ചൊന്നുമല്ല. താരത്തിന്റെ വിവാഹം എന്നാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
 
എന്നാൽ ഇപ്പോൾ താരം തന്റെ ഭാവി വധുവിനെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ.
 
'ബാഹ്യമായ സൗന്ദര്യത്തിലല്ല കാര്യം, എങ്കിലും നീണ്ട മൂക്ക് എനിക്ക് ഇഷ്‌ടമാണ്. നല്ലൊരു കുട്ടിയായിരിക്കണം. എക്‌സർസൈസ്, ഫിറ്റ്‌നസ്സ് എന്നിവയോട് താൽപ്പര്യമുള്ള ആളാണെങ്കിൽ നല്ലത്. അധ്യാപികയാകുന്നത് നല്ലതാണ്. എന്റെ അമ്മ ഒരു അധ്യാപികയാണ്. അവരുടെ ജീവിതരീതി എനിക്ക് നല്ലതുപോലെ അറിയാം. ഡാൻസ്, പാട്ട് എന്നിവയോട് താൽപ്പര്യമുള്ള ആളാണെങ്കിലും നല്ലതാണ്. കാരണം എന്റെ പ്രൊഫഷനെക്കുറിച്ച് അവർക്ക് മനസ്സിലാക്കാൻ കഴിയുമെന്നും' ഉണ്ണി പറയുന്നു.
About Writer
Rijisha M.
അടുത്ത ലേഖനം
രാജൻ സക്കറിയയോ ഇൻസ്പെക്ടർ ബൽ‌റാമോ? - കിടിലൻ മറുപടി നൽകി മമ്മൂട്ടി