അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി കാരണം തന്റെ ചീത്തപ്പേര് മാറിക്കിട്ടിയെന്ന് സാക്ഷാല്‍ ഹിറ്റ്ലര്‍ !
- 'മമ്മൂക്കയുടെ ഇത്തരം ഒരു കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു ഞാൻ'
- 'മമ്മൂക്ക... മമ്മൂക്ക... ഇങ്ങോട്ട് വന്നേ'; ഗാനഗന്ധർവൻ ഷൂട്ടിങ് തടസ്സപ്പെടുത്തിയ കുഞ്ഞ് ആരാധിക !
- 'വടക്കൻ വീരഗാഥയ്ക്കും പഴശിരാജയ്ക്കും വേണ്ടി കളരിപ്പയറ്റ് പരിശീലിച്ചിരുന്നു, മാമാങ്കത്തിലെ ആക്ഷൻ എളുപ്പമായിരുന്നു’ - മമ്മൂട്ടി പറയുന്നു
- ‘മീ ടൂ മുന്നേറ്റം നല്ലത്, മാറ്റങ്ങൾ കൊണ്ടുവരും’; പിന്തുണയുമായി മമ്മൂട്ടി!
‘വരുന്നുണ്ട’; 8 കോടി മുതൽ മുടക്കിൽ മമ്മൂട്ടിയുടെ ‘ഉണ്ട’ !
ഛത്തീസ് ഗഡിലും കര്‍ണാടകയിലും കേരളത്തിലുമാണ് ചിത്രീകരിച്ചത്.
ബോക്സ് ഓഫീസ് കണക്കുകളും കൂറ്റന്‍ ബജറ്റുമാണ് സിനിമയുടെ ഉള്ളടക്കത്തെക്കാള്‍ ഇപ്പോള്‍ പ്രചരണത്തിന് ഉപയോഗിക്കാറുള്ളത്. ഇവിടെ പതിവ് തെറ്റിക്കുകയാണ് മമ്മൂട്ടി ചിത്രമായ ഉണ്ടയുടെ സംവിധായകന് ഖാലിദ് റഹ്മാന്. സിനിമയുടെ ബജറ്റ് എട്ട് കോടിയോളം വരുമെന്ന് സംവിധായകന്. ഛത്തീസ് ഗഡിലും കര്‍ണാടകയിലും കേരളത്തിലുമാണ് ചിത്രീകരിച്ചത്. അമ്പത്തിയേഴ് ദിവസമായിരുന്നു ഷൂട്ടിംഗ്. മുവീ മില്ലും ജെമിനി സ്റ്റുഡിയോസും ചേര്‍ന്നാണ് ഉണ്ട നിര്‍മ്മിക്കുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജൂണ്‍ പതിനാലിന് തിയറ്ററുകളിലെത്തും.
മമ്മൂട്ടി വീണ്ടും പോലീസ് യൂണിഫോമിലെത്തുന്ന സിനിമയെന്ന നിലയ്ക്കാണ് ഉണ്ട എന്ന സിനിമ പ്രഖ്യാപന വേളയില്‍ ചര്‍ച്ചയായത്. എന്നാല്‍ മമ്മൂട്ടി ഇതുവരെ ചെയ്ത പോലീസ് റോളുകളുടെ ശൈലിയോ തുടര്‍ച്ചയോ ആവില്ല ഉണ്ട എന്ന് സൂചന നല്‍കുന്നതാണ് കാരക്ടര്‍ പോസ്റ്ററുകള്‍. മണ്ണില്‍ തൊടുന്ന കഥാപാത്രമായി മമ്മൂട്ടിയെ അവതരിപ്പിക്കുന്ന റിയലിസ്റ്റിക് എന്റര്‍ടെയിനറാണ് സിനിമയെന്നാണ് അറിയുന്നത്. മണികണ്ഠന് സിപി എന്ന സബ് ഇന്‍സ്പെക്ടറുടെ റോളിലാണ് മമ്മൂട്ടി.
കേരളത്തില്‍ നിന്ന് ഛത്തീസ് ഗഡിലേക്ക തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായ് പോകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഉണ്ട. സംവിധായകരായ ദിലീഷ് പോത്തന്, രഞ്ജിത്ത് എന്നിവരും പാലീസ് കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്..