മച്ചാനേ... നമ്മള്‍ അടുത്ത ഷോട്ടില്‍ വരണോ; ഖാലിദ് റഹ്മാനോട് മമ്മൂട്ടി! - വീഡിയോ

Last Modified ഞായര്‍, 30 ജൂണ്‍ 2019 (09:57 IST)
തിയേറ്ററുകളിൽ വമ്പൻ കുതിപ്പ് നടത്തുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ സിനിമ. ചിത്രത്തിന്റെ പുതിയ മേക്കിംഗ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്. സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവരും വേഷമിടുന്നു.
ആസിഫ് അലി, വിനയ് ഫോര്‍ട്ട്, സുധി കോപ്പ എന്നിവര്‍ അതിഥി വേഷത്തിലും ചിത്രത്തിലെത്തുന്നുണ്ട്. പ്രശാന്ത് പിള്ളയാണ് സംഗീതം. ചിത്രം ഇതിനോടകം വമ്പിച്ച കളക്ഷൻ നേടിക്കഴിഞ്ഞെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :