കൃത്യമായി ക്യാമറയിലേക്ക് നോക്കുന്ന ചേട്ടന്‍, വികൃതി പയ്യനായ അനിയന്‍; മലയാള സിനിമയിലെ മിന്നുംതാരങ്ങളായ ഈ സഹോദരങ്ങളെ മനസ്സിലായോ?

രേണുക വേണു| Last Modified ശനി, 18 ജൂണ്‍ 2022 (12:57 IST)
സിനിമ താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ച് പുറത്തുവന്നിരിക്കുന്നത്. മലയാള സിനിമയിലെ സകലകലാ വല്ലഭനായ ഒരു താരത്തിന്റേയും അദ്ദേഹത്തിന്റെ അനിയന്റേയും ചിത്രം.

അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ഈ രണ്ട് കുസൃതി പയ്യന്‍മാരെ മനസ്സിലായോ? മറ്റാരുമല്ല ശ്രീനിവാസന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും.

അമ്മ വിമല ശ്രീനിവാസനൊപ്പമാണ് വിനീതും ധ്യാനും നില്‍ക്കുന്നത്. നടന്‍, ഗായകന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് വിനീത്. ചേട്ടന്റെ പാതയില്‍ തന്നെയാണ് ധ്യാന്‍ ശ്രീനിവാസനും. അഭിനയത്തിനു പുറമേ സംവിധാനത്തിലും ധ്യാന്‍ ഇതിനോടകം കഴിവ് തെളിയിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :