102 പുതിയ ഷോകള്‍, 27 തിയേറ്ററുകള്‍ കൂടി '21 ഗ്രാംസ്' !

കെ ആര്‍ അനൂപ്| Last Modified ശനി, 26 മാര്‍ച്ച് 2022 (08:55 IST)

മാര്‍ച്ച് 18 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ അനൂപ് മേനോന്റെ 21 ഗ്രാംസ് വലിയ വിജയമായി മാറി.പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നുമില്ലാതെ എത്തിയ ചിത്രത്തിന്റെ പ്രമോഷന്‍ ജോലികള്‍ ഏറ്റെടുത്ത് സാധാരണ പ്രേക്ഷകരാണ്. ഈ സിനിമ കണ്ടവര്‍ ഓരോരുത്തരും 21 ഗ്രാംസിനെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞു.

മാര്‍ച്ച് 18 നാണ് അനൂപ് മേനോന്റെ 21 ഗ്രാംസ് റിലീസ് ചെയ്തത്. വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നുമില്ലാതെ തന്നെ വലിയ വിജയം സ്വന്തമാക്കിയ ചിത്രത്തിന് രമേഷ് പിഷാരടി, ജിത്തു ജോസഫ്, വിനയന്‍, ആഷിഖ് ഉസ്മാന്‍, മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയ സിനിമാപ്രവര്‍ത്തകരും ഉണ്ടായിരുന്നു ആ കൂട്ടത്തില്‍.

ഇപ്പോഴിതാ 102 പുതിയ ഷോകള്‍ ചിത്രത്തിന് ലഭിച്ച സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍. 27 തിയേറ്ററുകള്‍ കൂടി 21 ഗ്രാംസ് പ്രദര്‍ശനം തുടങ്ങി. പ്രേക്ഷകരാണ് ഈ നേട്ടത്തിന് പിന്നില്‍ എന്നും അവര്‍ക്ക് നന്ദിയുണ്ടെന്നും നിര്‍മാതാക്കള്‍ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :