ചെറിയ സിനിമ വലിയ ഹിറ്റാക്കി,അനൂപ് മേനോന്റെ '21 ഗ്രാംസ്' വിജയത്തിന്റെ സന്തോഷത്തില്‍ ഛായാഗ്രഹകന്‍ ജിത്തു ദാമോദര്‍
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 25 മാര്‍ച്ച് 2022 (10:03 IST)
മാര്‍ച്ച് 18 നാണ് അനൂപ് മേനോന്റെ 21 ഗ്രാംസ് റിലീസ് ചെയ്തത്. വലിയ പരസ്യങ്ങളോ പ്രചരണങ്ങളോ ഒന്നുമില്ലാതെ തന്നെ വലിയ വിജയം സ്വന്തമാക്കിയ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് രമേഷ് പിഷാരടി, ജിത്തു ജോസഫ്, വിനയന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ചെറിയ സിനിമയ്ക്ക് ലഭിച്ച വലിയ വിജയത്തിന്റെ സന്തോഷത്തിലാണ് പ്രവര്‍ത്തകരും. ഞങ്ങളുടെ കഠിനാധ്വാനത്തിന്റെ മധുരമായ പ്രതിഫലമാണ് ഈ വിജയമെന്ന് ഛായാഗ്രഹകന്‍ ജിത്തു ദാമോദര്‍.
'നിങ്ങളുടെ മനോഹരമായ പോസിറ്റീവ് പ്രതികരണത്തിന് എല്ലാവര്‍ക്കും നന്ദി. ഈ ചെറിയ സിനിമ വലിയ ഹിറ്റാക്കി. നിങ്ങളുടെ എല്ലാ അഭിനന്ദനങ്ങളിലും ഞാന്‍ മതിമറന്നു. ഒരു ടീം എന്ന നിലയില്‍ ഞങ്ങളുടെ കഠിനാധ്വാനത്തിന്റെ മധുരമായ പ്രതിഫലമാണിത്'- ജിത്തുദാമോദര്‍ കുറിച്ചു.