മമ്മൂട്ടിയുടെ മുന്‍ കാമുകി, അവധിക്കാലം ആഘോഷിച്ച് 'ഭീഷ്മപര്‍വ്വം' നടി അനസൂയ

Anasuya Bharadwaj
കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 മെയ് 2024 (16:19 IST)
Anasuya Bharadwaj
അവതാരകയും നടിയുമാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടിയുടെ മുന്‍ കാമുകിയായി ഭീഷ്മപര്‍വ്വം എന്ന ചിത്രത്തില്‍ താരം ഉണ്ടായിരുന്നു.ആലീസ് എന്ന കഥാപാത്രത്തെ സിനിമ പ്രേമികള്‍ മറന്നുകാണില്ല.

പുഷ്പയിലെ വില്ലത്തി ദാഷാനി എന്ന കഥാപാത്രത്തെ ഓര്‍മ്മയുണ്ടോ ? അനസൂയ ഭരദ്വാജ് തന്നെയായിരുന്നു ഈ വേഷവും ചെയ്തത്. രണ്ട് സിനിമകളിലും കണ്ട ആളെ അല്ല ജീവിതത്തില്‍ അനസൂയ.ഭര്‍ത്താവ് സുശാങ്ക് ഭരദ്വാജിനും രണ്ട് മക്കള്‍ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് താരം.
കുടുംബത്തിനൊപ്പം ചിലവഴിച്ച മനോഹരമായ നിമിഷങ്ങള്‍ നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 40 കളിലേക്ക് പ്രായം അടുത്തുവെങ്കിലും അത്ര തോന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്.
ശരീര സൗന്ദര്യ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ നടി പുലര്‍ത്താറുണ്ട്. 39 വയസ്സാണ് നടിയുടെ പ്രായം.

ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ ജിമ്മില്‍ പോയി വ്യായാമം നടക്കാറുണ്ട് നടി.സാക്ഷി ടിവിയില്‍ അവതാരികയായിട്ടാണ് കരിയര്‍ ആരംഭിച്ചത്. നിരവധി ചാനലുകളില്‍ പിന്നീട് പ്രത്യക്ഷപ്പെട്ടു.2003 ല്‍ നാഗ എന്ന തെലുങ്കു സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു.ക്ഷണം, രംഗസ്ഥല, പുഷ്പ തുടങ്ങി ഇരുപതോളം തെലുങ്ക് സിനിമകളില്‍ നടി അഭിനയിച്ചു.പുഷ്പ 2 നിലവില്‍ റിലീസിന് ഒരുങ്ങുകയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :