മാളികപ്പുറം 100 കോടി ക്ലബിലെന്ന് ഉണ്ണി മുകുന്ദന്‍; വിശ്വസിക്കാതെ സോഷ്യല്‍ മീഡിയ, തള്ള് ആണെന്ന് ട്രോള്‍ !

40 ദിവസം കൊണ്ട് മാളികപ്പുറം 100 കോടി ക്ലബില്‍ കയറിയെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്

രേണുക വേണു| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (10:32 IST)

ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാളികപ്പുറം. സ്വാമി അയ്യപ്പന്റെ കഥയാണ് ചിത്രം പറയുന്നത്. തിയറ്ററുകളില്‍ വിജയകരമായി മാളികപ്പുറം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

40 ദിവസം കൊണ്ട് മാളികപ്പുറം 100 കോടി ക്ലബില്‍ കയറിയെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. വേള്‍ഡ് വൈഡ് കളക്ഷന്‍ നൂറ് കോടി ആയെന്ന് ഉണ്ണി മുകുന്ദന്‍ അറിയിച്ചു.

എന്നാല്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ ട്രാക്ക്ഡ് കണക്കുകള്‍ നിരത്തിയാണ് 100 കോടി കളക്ഷന്‍ വാര്‍ത്തയ്‌ക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളും. ഒരാഴ്ച മുന്‍പാണ് ചിത്രം 50 കോടി ക്ലബില്‍ കയറിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടത്. പിന്നീട് ഒരാഴ്ച കൊണ്ട് അടുത്ത 50 കോടി നേടി 100 കോടി എത്തിയെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നാണ് കമന്റ്. ഡിസംബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്തത്. മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ റിലീസ് ചെയ്തത് ജനുവരി 26 നും. എന്നിട്ടും ചിത്രം 100 കോടി കളക്ട് ചെയ്തു എന്നുള്ള അവകാശവാദം എങ്ങനെ ശരിയാകുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :