മോഹന്‍ലാലിന്റെ സ്ഫടികത്തെ വെറുതെ വിടാതെ മമ്മൂട്ടി; ക്ലാഷ് റിലീസ് ! തിയറ്ററുകളില്‍ തീപാറും

സ്ഫടികം റീ റിലീസിനൊപ്പം മമ്മൂട്ടി ചിത്രവും തിയറ്ററുകളിലെത്തുകയാണ്

രേണുക വേണു| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (08:39 IST)

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ് സ്ഫടികം റീ റിലീസ്. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തില്‍ ആടുതോമ എന്ന ശക്തമായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച മാസ് കഥാപാത്രങ്ങളിലൊന്നാണ് ആടുതോമ. ഫെബ്രുവരി ഒന്‍പതിനാണ് സ്ഫടികത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ഫടികം റീ റിലീസിനൊപ്പം മമ്മൂട്ടി ചിത്രവും തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫറാണ് ഫെബ്രുവരി ഒന്‍പതിന് തിയറ്ററുകളിലെത്തുക. ഇന്നലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. സ്ഫടികവും ക്രിസ്റ്റഫറും ഒന്നിച്ച് തിയറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് ഇരു താരങ്ങളുടേയും ആരാധകര്‍.

സ്ഫടികം റീ റിലീസിന്റെ അന്ന് തന്നെ ക്രിസ്റ്റഫര്‍ റിലീസ് ചെയ്യാന്‍ മമ്മൂട്ടി തീരുമാനിച്ചത് ഒരു മത്സരത്തിനു വേണ്ടി ആണോ എന്നാണ് ആരാധകരുടെ ചോദ്യം. സമീപകാലത്ത് ബോക്‌സ് ഓഫീസില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് മമ്മൂട്ടി. എന്നാല്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വളരെ മോശം പ്രകടനമാണ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ഒരാളുടെ പുതിയ ചിത്രവും മറ്റൊരാളുടെ കരിയര്‍ ബെസ്റ്റ് ചിത്രവും തിയറ്ററുകളിലേക്ക് എത്തുന്നത്.

ഉദയകൃഷ്ണയാണ് ക്രിസ്റ്റഫറിന്റെ തിരക്കഥ. മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :