ഒരു തുള്ളി ജവാന് വേണ്ടിയുള്ള ശ്രമത്തില്‍ ശ്രീനാഥ് ഭാസി,മുഴുനീള കോമഡി എന്റര്‍ടൈനര്‍ കൊറോണ ജവാന്‍ വരുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (17:40 IST)
കൊറോണ ജവാന്റെ ഫസലുക്ക് പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്.നവാഗതനായ സി സി സംവിധാനം ചെയ്യുന്ന ചിത്രം ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. മുഴുനീള കോമഡി എന്റര്‍ടൈനറായി ഒരുങ്ങുന്ന സിനിമയില്‍ ലുക്മാന്‍, ശ്രീനാഥ് ഭാസി, ജോണി ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സുജയ് മോഹന്‍രാജ് ആണ് രചന നിര്‍വ്വഹിക്കുന്നത്.ലുക്മാന്‍, ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

എഡിറ്റിംഗ് - അജീഷ് ആനന്ദ്. ഛായാഗ്രഹണം - ജെനീഷ് ജയാനന്ദന്‍.സംഗീതം - റിജോ ജോസഫ് , പശ്ചാത്തല സംഗീതം - ബിബിന്‍ അശോക്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :