കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 7 ജൂണ്‍ 2022 (16:51 IST)
കമല്‍ഹാസന്റെ ആരാധികയാണ് നടി തൃഷ. 'വിക്രം' തനിക്ക് സിനിമ ഒരുപാട് ഇഷ്ടമായെന്നും രണ്ട് തവണ കണ്ടെന്നും നടി വെളിപ്പെടുത്തി. ഇന്‍സ്റ്റാഗ്രാമില്‍, 'വിക്രം' എന്‍ഡ് ക്രെഡിറ്റുകളുടെ ഒരു വീഡിയോ നടി പോസ്റ്റ് ചെയ്തു, ഇത് റൗണ്ട് 2 ആണെന്ന് നടി പറഞ്ഞു.
കമല്‍ഹാസനൊപ്പം രണ്ട് ചിത്രങ്ങളില്‍ തൃഷ അഭിനയിച്ചിട്ടുണ്ട്.
നേരത്തെ രജനികാന്ത് 'വിക്രം' കാണുകയും സൂപ്പര്‍ ആണെന്നും പറഞ്ഞ് കമല്‍ഹാസനെ അഭിനന്ദിക്കുകയും ചെയ്തു.
ആഗോളതലത്തില്‍ 4 ദിവസം കൊണ്ട് 150 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടി എന്നാണ് വിവരം.