'ഞാന്‍ അത്ര ശക്തനല്ലെന്ന് നീ ഉടന്‍ മനസ്സിലാക്കും'; മകളോട് ടോവിനോ, വീഡിയോ

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 12 ജനുവരി 2022 (09:00 IST)

ടോവിനോ മകള്‍ക്കായി എഴുതിയ കുറിപ്പും വീഡിയോയുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. താന്‍ ചെയ്യുന്നതെല്ലാം രണ്ടാമതൊന്ന് ആലോചിക്കാതെ, തന്നോടൊപ്പം മകള്‍ ചെയ്യുന്നത് കാണുമ്പോള്‍ ഹൃദയം നിറയുന്നു എന്നാണ് ടോവിനോ കുറിച്ചത്.

ടോവിനോയുടെ വാക്കുകളിലേക്ക്

രണ്ടാമതൊന്ന് ആലോചിക്കാതെ, എന്നോടൊപ്പം എല്ലാ ഭ്രാന്തന്‍ സാഹസങ്ങളിലും ഭാഗമാകുന്നതിന് നന്ദി. അപ്പ ചെയ്യുന്നതെല്ലാം നീ ചെയ്യാന്‍ ആഗ്രഹിക്കുന്നത് കാണുമ്പോള്‍ എന്റെ ഹൃദയം നിറയുന്നു. നിനക്ക് അപ്പ ചെയ്യുന്നതും അതിലും കൂടുതലും ചെയ്യാന്‍ കഴിയും.എന്റെ ക്രൈം പാര്‍ട്ണര്‍ ആയതിന് നന്ദി!
ഒരു അഭിനേതാവ് എന്ന നിലയില്‍, വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്, എന്നാല്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം എപ്പോഴും നിങ്ങളുടെ അപ്പയുടേതായിരിക്കും. ഞാന്‍ ലോകത്തിലെ എല്ലാ ശക്തികളുമുള്ള ഒരു സൂപ്പര്‍ ഹീറോ ആണെന്ന് നീ ഇപ്പോള്‍ വിശ്വസിക്കുന്നുവെന്ന് എനിക്കറിയാം, പക്ഷേ ഞാന്‍ അത്ര ശക്തനല്ലെന്ന് നീ ഉടന്‍ മനസ്സിലാക്കും. ഈ ലോകത്ത് നിര്‍ഭയയും സ്വതന്ത്രയും ശക്തയുമായ ഒരു സ്ത്രീയായി നീ വളരുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. നീ എല്ലായ്‌പ്പോഴും തല ഉയര്‍ത്തിപ്പിടിക്കുകയും ശരിയായതിന് വേണ്ടി നിലകൊള്ളുകയും ചെയ്യും. ഈ ലോകത്തെ നിനക്ക് വളരാനുള്ള മികച്ച സ്ഥലമാക്കി മാറ്റാന്‍ എനിക്ക് കഴിഞ്ഞേക്കാം അതിനായി ഞാന്‍ തീര്‍ച്ചയായും ശ്രമിക്കും. എന്നാല്‍ ഏറ്റവും സുന്ദരവും ആത്മവിശ്വാസമുള്ളതുമായ പതിപ്പായി നിങ്ങള്‍ക്ക് വളരാന്‍ കഴിയുമെന്ന് ഞാന്‍ ഉറപ്പാക്കും.എന്നും നിങ്ങളുടെ നിങ്ങളുടെ സ്വന്തം സൂപ്പര്‍ഹീറോ ആകുമെന്നും ഉറപ്പുനല്‍കാം.സ്‌നേഹത്തോടെ,അപ്പ..ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :