ഒന്നാമത് ദൃശ്യം 2 തന്നെ, തൊട്ടുപിറകില്‍ മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജനുവരി 2022 (15:21 IST)

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ടെലിവിഷന്‍ പ്രീമിയറായി റിലീസ് ചെയ്ത ചിത്രമാണ് ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 2021ലെ ടി ആര്‍ പി റേറ്റിങ്ങില്‍ ആദ്യപത്തില്‍ ഒന്നാം സ്ഥാനത്ത് ദൃശ്യം 2 തന്നെയാണ്. തൊട്ടുപിറകെ മമ്മൂട്ടിയുടെ ദി പ്രീസ്റ്റും ഉണ്ട്.മെയ് 21നാണ് ഏഷ്യാനെറ്റില്‍ ദൃശ്യം 2 സംപ്രേക്ഷണം ചെയ്തത്.
സീരിയല്‍ ഷൂട്ടിംഗുകള്‍ എല്ലാം നിര്‍ത്തി വെച്ച സമയത്തായിരുന്നു രണ്ടു ചിത്രങ്ങളും പ്രീമിയറായി റിലീസ് ചെയ്തത്.ഏഷ്യാനെറ്റിലൂടെ ജൂണ്‍ നാലിനായിരുന്നു ദി പ്രീസ്റ്റ് സംപ്രേക്ഷണം ചെയ്തത്.പ്രൈം ടൈമില്‍ സിനിമകള്‍ സംപ്രേക്ഷണം ചെയ്തും സമയക്രമങ്ങളില്‍ മാറ്റം വരുത്തിയുമാണ് ചാനലുകള്‍ ആ പ്രതിസന്ധി കാലത്തെ മറികടന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :