കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 11 ജനുവരി 2022 (15:17 IST)
ഈയടുത്തായിരുന്നു നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സന്ധിവേദന, വിറയല്‍, തൊണ്ടവേദന എന്നിവയാണ് തന്റെ ലക്ഷണങ്ങള്‍ നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ശോഭന.
കൂടുതല്‍ സമയവും ഇപ്പോള്‍ ഉറക്കം ആണെന്നും കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളെക്കാള്‍ ഇപ്പോള്‍ നല്ല ഭേദമുണ്ടെന്നും
ശോഭന പറയുന്നു. ഇവിടെയൊക്കെ ഇറങ്ങി നടക്കുന്നുണ്ടെന്ന് വീഡിയോയില്‍ മുറിക്കുള്ളിലെ സ്ഥലങ്ങള്‍ കാണിച്ചുകൊണ്ട് നടി പറഞ്ഞു.എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി. ഞാന്‍ ഇപ്പോള്‍ ഒക്കെയാണ്. ഇനി താന്‍ ചെയ്യാന്‍ പോകുന്നത് ഇതാണെന്ന് പറഞ്ഞ് വാടിക്കിടക്കുന്ന ചെടികളേയും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.