'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന് ആണുങ്ങൾ പറഞ്ഞാൽ കലാപമാകില്ലേ?- തുറന്നടിച്ച് ടോവിനോ

'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന് ആണുങ്ങൾ പറഞ്ഞാൽ കലാപമാകില്ലേ?- തുറന്നടിച്ച് ടോവിനോ

Rijisha M.| Last Modified ബുധന്‍, 9 ജനുവരി 2019 (14:36 IST)
മായാനദി എന്ന ആഷിക് അബു ചിത്രം പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിലെ നിരവധി ഡയലോഗുകളും തരംഗമായിരുന്നു. എന്നാൽ ചിത്രത്തിലെ ഒരു ഡയലോഗിനെക്കുറിച്ച് ടോവിനോ ഇപ്പോൾ മനസ്സ് തുറക്കുകയാണ്. 'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്ന ഡയലോഗ് അപർണ എന്ന കഥാപാത്രം മാത്തനോട് പറയുന്നതാണ്.

ചിത്രത്തിലെ ഈ ഡയലോഗ് തന്നെയാണ് പിന്നീട് സോഷ്യൽ മീഡിയയിലും മറ്റും തരംഗമായതും. 'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്' എന്നത് സത്യവസ്ഥയാണ്. അത് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും പറയാന്‍ കഴിയണം. പുരുഷന്‍ സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്ന് പറഞ്ഞാല്‍ ഇവിടെ കലാപം ഉണ്ടാകില്ലേ- ടോവിനോ ചോദിക്കുന്നു.

ചുംബന സമരം പോലുള്ള മൂവ്‌മെന്റുകളെ താന്‍ അനുകൂലിക്കുന്നില്ല. രണ്ടുപേര്‍ തമ്മില്‍ സ്‌നേഹം ഉണ്ടെങ്കില്‍ ചുംബിക്കാം. അതിനെ വിലക്കുറിച്ച്‌ കാണുന്നതില്‍ യോജിപ്പില്ല എന്നും ടോവിനോ തോമസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :