മമ്മൂട്ടിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു: ടോവിനോ പറയുന്നു

മമ്മൂട്ടിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു: ടോവിനോ പറയുന്നു

Rijisha M.| Last Modified വ്യാഴം, 27 ഡിസം‌ബര്‍ 2018 (13:03 IST)
സിനിമയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള യുവനടന്മാരിൽ ഒരാളാണ് ടോവിനോ തോമസ്. ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം മികച്ചതാക്കി ഓരോ സിനിമയിലൂടെയും പ്രേക്ഷക മനസ്സിലേക്ക് ഇടം നേടിയ താരം. എന്റെ ഉമ്മാന്റെ പേര് എന്ന ടോവിനോ ചിത്രം ഇപ്പോൾ തിയേറ്ററുകൾ കീഴടക്കി മുന്നോട്ട് പോകുകയാണ്.

ചിത്രം കണ്ട് മമ്മൂക്ക തന്നെ വിളിപ്പിച്ചതിനെക്കുറിച്ച് താരം ഇപ്പോൾ തുറന്നുപറയുകയാണ്. ''എന്റെ ഉമ്മാന്റെ പേര്' എന്ന സിനിമ കണ്ട് മമ്മൂട്ടി വിളിപ്പിച്ചിരുന്നു. അദ്ദേഹം സിനിമ കണ്ട് അഭിനന്ദിക്കാനായി വിളിപ്പിച്ചതാണ്. അദ്ദേഹത്തിന് അത് ചെയ്യേണ്ട കാര്യമില്ലായിരുന്നു.

പുതുമുഖമെന്ന നിലയില്‍ തനിക്ക് ലഭിച്ച വലിയൊരംഗീകാരം കൂടിയാണിത്. മായാനദി കണ്ട മോഹന്‍ലാല്‍ നിര്‍മ്മാതാവിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ടോവിനോ നന്നായി ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :