കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 1 മെയ് 2024 (16:09 IST)
താന്‍ ഏറെ സ്‌നേഹിക്കുന്ന അമ്മയ്ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞൊരു പിറന്നാള്‍ സമ്മാനം. കുഞ്ഞു വേദയുടെ അമ്മ സരിത ജയസൂര്യ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. തങ്ങളുടെ ലൈഫിലെ സൂപ്പര്‍ വുമണ്‍ ആയ അമ്മയ്ക്ക് ആശംസ അറിയിച്ച് വേദക്കുട്ടി എത്തി. അമ്മയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് വേദയുടെ ആശംസ.
'ജന്മദിനാശംസകള്‍ അമ്മ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു',-എന്നാണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വേദ എഴുതിയത്.
ഫാഷന്‍ ഡിസൈനര്‍ കൂടിയായ അമ്മ സരിതയെ മോഡലാക്കി ഫാഷന്‍ ഫോട്ടോസ് എടുക്കാറുണ്ട് വേദ.ഐഫോണിലാണ് കുഞ്ഞു വേദ അമ്മയുടെ ചിത്രങ്ങള്‍ എടുക്കാറുള്ളത്.
ജയസൂര്യയുടെ മക്കളാണ് അദ്വൈതും വേദയും. നല്ലൊരു ഡാന്‍സര്‍ കൂടിയാണ് വേദ.ജയസൂര്യയും ഭാര്യ സരിതയും തങ്ങളുടെ മകളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയുടെ വീഡിയോകള്‍ താരാ ദമ്പതിമാര്‍ പങ്കിടാറുണ്ട്. അതേ സമയം മകന്‍ അദ്വൈത് അഭിനയത്തിലും സംവിധാനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.