അങ്ങനെ തോറ്റു കൊടുക്കാന്‍ മനസ്സില്ല ! ദിലീപിന്റെ 'പവി കെയര്‍ടേക്കര്‍'അഞ്ചാം ദിവസം നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

Pavi Caretaker
Pavi Caretaker
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 മെയ് 2024 (14:41 IST)
ദിലീപിന്റെ 'പവി കെയര്‍ടേക്കര്‍' പ്രദര്‍ശനം തുടരുകയാണ്.പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ ബോക്സ് ഓഫീസില്‍ 4 കോടി കളക്ഷന്‍ നേടി.

ആദ്യ നാല് ദിവസങ്ങളില്‍ ഇന്ത്യയിലുടനീളം ഏകദേശം 3.85 കോടി നേടി. അഞ്ചാം ദിനം ഏകദേശം 42 ലക്ഷം സ്വന്തമാക്കി.

ഏപ്രില്‍ 30 ചൊവ്വാഴ്ച, 'പവി കെയര്‍ടേക്കര്‍' 20.77% ഒക്യുപന്‍സി നേടി.
പ്രഭാത ഷോകള്‍ക്ക് 9.00%വും ഉച്ചകഴിഞ്ഞുള്ള ഷോകള്‍ക്ക് 20.71%വും ഈവനിംഗ് ഷോകള്‍ക്ക് 16.32%വും, രാത്രി ഷോകള്‍ക്ക് 37.03%വും ഒക്യുപന്‍സി നേടാനായി.

വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 26നാണ് തീയറ്ററുകളില്‍ എത്തിയത്.ദിലീപിനൊപ്പം 5 പുതുമുഖ നായികമാരും അണിനിരക്കുന്നു. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :