'ഫഹദ് ഫാസില്‍ ഗംഭീര അഭിനേതാവ്';'ആവേശം' കാണണമെന്ന് മാളവിക മോഹനന്‍

Malavika Mohanan, Actress Malavika Photos, Malavika Mohanan photos, Cinema News
Malavika Mohanan
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 മെയ് 2024 (14:13 IST)
ഫഹദ് ഫാസില്‍- ജിത്തു മാധവന്‍ ടീമിന്റെ ആവേശം സിനിമ തരംഗമാകുകയാണ്. റിലീസ് ചെയ്ത 20 ദിവസങ്ങള്‍ പിന്നീട് പോലും രണ്ട് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് ആകുന്നു. ഇപ്പോഴും തിയേറ്ററുകളില്‍ ആവേശം നിറയുകയാണ്. അതിനിടെ നടി മാളവിക മോഹനനോട് ആവേശം കണ്ടോ എന്ന ചോദ്യവുമായി ആരാധകര്‍ എത്തി. കഴിഞ്ഞദിവസം ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുകയായിരുന്നു താരം.

ആവേശം സിനിമ കണ്ടില്ലെന്ന് മാളവിക മറുപടി പറഞ്ഞു. സിനിമ കാണണമെന്നും ഫഹദ് ഫാസില്‍ ഗംഭീര അഭിനേതാവും പെര്‍ഫോര്‍മറുമാണെന്നും മാളവിക പറഞ്ഞു. തെലുങ്ക് സിനിമയിലെ ഇഷ്ട നായികമാര്‍ ആരാണെന്ന് ചോദ്യത്തിനും മാളവിക മറുപടി പറയുകയുണ്ടായി.

അനുഷ്‌ക ഷെട്ടിയേയും സമാന്തയേയും ഇഷ്ടമാണ് എന്നാണ് മാളവിക മോഹനന്‍ പറഞ്ഞത്.മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് മാളവിക മോഹനന്‍.മാളവിക മോഹന്റെ ആസ്തി രണ്ട് മില്യണ്‍ ഡോളര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് 16 കോടി രൂപ വരും. തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള നടിമാരില്‍ ഒരാളായി മാളിക മാറിക്കഴിഞ്ഞു. തീര്‍ന്നില്ല ഓരോ സിനിമയ്ക്കും താരത്തിന് പ്രതിഫലത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായത്.മമ്മൂട്ടിക്കൊപ്പം ഗ്രേറ്റ് ഫാദര്‍, രജനീകാന്തിനൊപ്പം പേട്ട, വിജയ്ക്കൊപ്പം മാസ്റ്റര്‍ എന്നീ സിനിമകളിലൂടെ താരത്തിന്റെ താരമൂല്യം ഉയര്‍ന്നു.

ഒരു സിനിമയ്ക്ക് അഞ്ച് കോടി രൂപ വരെ മാളവിക പ്രതിഫലമായി വാങ്ങുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. അഭിനയത്തിന് പുറമേ നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ബ്രാന്‍ഡ് സഹകരണങ്ങളിലൂടേയും താരം വലിയ തുക സമ്പാദിക്കുന്നുണ്ട്.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :