400 കോടി കളക്ഷന്‍ കടന്ന് 'ടൈഗര്‍ 3', നേട്ടം പതിനൊന്ന് ദിവസങ്ങള്‍ കൊണ്ട്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 നവം‌ബര്‍ 2023 (09:18 IST)
സല്‍മാന്‍ഖാന്റെ ടൈഗര്‍ 3 കുതിപ്പ് തുടരുകയാണ് .പ്രദര്‍ശനത്തിനെത്തി പതിനൊന്ന് ദിവസങ്ങള്‍ കൊണ്ട് 400 കോടി കളക്ഷന്‍ കടന്നു ചിത്രം. നിലവില്‍ 403 കോടി രൂപയാണ് ആഗോളതലത്തില്‍ സിനിമ സ്വന്തമാക്കിയത്.
സിനിമയുടെ ഇന്ത്യന്‍ കളക്ഷന്‍ 300 കോടിയാണ്. വിദേശരാജ്യങ്ങളില്‍ നിന്നായി 103 കോടിയും നേടി. ടൈഗര്‍ 3 റിലീസായി ദിവസങ്ങള്‍ പിന്നിടുമ്പോഴും ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരാന്‍ സിനിമയ്ക്ക് ആകുന്നു. വലിയ റെക്കോര്‍ഡുകള്‍ മറികടക്കില്ലെങ്കിലും സല്‍മാന്‍ ഖാന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഇന്ത്യയില്‍ മാത്രം നേടിയത് 300 കോടി രൂപയാണ്. വിദേശത്ത് നേടിയത് 103 കോടിയും. ടൈഗര്‍ 3 റിലീസായിട്ട് ദിവസങ്ങള്‍ക്ക് ശേഷവും ഇന്ത്യന്‍ ബോക്‌സ് ഓഫീസ് മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. വമ്പന്‍ റെക്കോര്‍ഡുകള്‍ തിരുത്താനാകില്ലെങ്കിലും സല്‍മാന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ചര്‍ച്ചയായിട്ടുണ്ട്.

വരാനിരിക്കുന്ന ഞായറാഴ്ച ചിത്രം എത്ര നേടും എന്നത് അനുസരിച്ചായിരിക്കും ടൈഗര്‍ മൂന്നിന്റെ ഭാവി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :