40 കോടി വരെ പ്രതിഫലം വാങ്ങുന്ന പ്രിയങ്ക ഒന്നാമത്, 2023ലെ കണക്കില്‍ ഐശ്വര്യ റായി പുറകില്‍

കെ ആര്‍ അനൂപ്| Last Modified ശനി, 1 ജൂലൈ 2023 (10:34 IST)
ബോളിവുഡിലെ താരങ്ങള്‍ ഒരു സിനിമയില്‍ അഭിനയിക്കാനായി വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് അറിയുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. 2023 ഏറ്റവും അധികം പണം ഈടാക്കുന്ന ഇന്ത്യന്‍ നടിമാരുടെ കണക്ക് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.  
 
പ്രിയങ്ക ചോപ്രയാണ് അക്കൂട്ടത്തില്‍ മുന്നിലുള്ളത്. ദീപിക പദുക്കോണ്‍, കങ്കണ റണാവത്ത്, കത്രീന കൈഫ്, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ, ഐശ്വര്യ റായി ബച്ചന്‍ എന്നിങ്ങനെയാണ് ലിസ്റ്റ്.
 
സിനിമയിലും സീരീസിനും അഭിനയിക്കുന്നതിനായി 15 കോടി മുതല്‍ 40 കോടി വരെ ഉള്ള തുകയാണ് പ്രിയങ്കാ ചോപ്രാ വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ദീപിക ആകട്ടെ 15 മുതല്‍ 30 കോടി രൂപ വരെയാണ് സിനിമയില്‍ അഭിനയിക്കാനായി വാങ്ങുന്നത്. 15 മുതല്‍ 27 കോടി രൂപ വരെ കങ്കണ റണാവത്ത് വാങ്ങുന്നുണ്ടെന്നാണ് വിവരം. 15 മുതല്‍ 21 കോടിയാണ് കത്രീന കൈഫ് സിനിമയില്‍ അഭിനയിക്കാനായി വാങ്ങുന്നത്. 10 മുതല്‍ 20 കോടി രൂപ വരെ ആലിയ പ്രതിഫലമായി ആവശ്യപ്പെടാറുണ്ട്.അനുഷ്‌ക ശര്‍മ 10 മുതല്‍ 12 കോടി വരെയാണ് ഈടാക്കുന്നത്. ഐശ്വര്യ റായ് സിനിമയില്‍ അഭിനയിക്കാന്‍ 10 കോടി രൂപ വരെ വാങ്ങാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :