1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. There were some issues between Nayanthara and Asin?

നയൻതാരയും അസിനും തമ്മിൽ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായി: ബാലാജി പ്രഭു

തമിഴകത്ത് രണ്ട് പേർ തമ്മിലായി മത്സരം നയൻതാരയും തൃഷയുമായിരുന്നു ആ രണ്ടുപേർ.

Nayan
നയൻ‌താര, അസിൻ, തൃഷ എന്നിവരായിരുന്നു ഒരു കാലഘട്ടം വരെയും തമിഴ്, തെലുങ്ക് സിനിമാ രം​ഗത്ത് ഏറ്റവും തിരക്കുള്ള നടിമാർ. സൂര്യ നായകനായ ഗജനി അസിന്റെ തലവര മാറ്റി. ഇതിന്റെ റീമേക്കിലൂടെ അസിൻ ബോളിവുഡിലെത്തി. സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർക്കൊപ്പം അഭിനയിച്ചെങ്കിലും അസിന് ബോളിവുഡിൽ പിടിച്ചുനിൽക്കാനായില്ല. ഇതോടെ, തമിഴകത്ത് രണ്ട് പേർ തമ്മിലായി മത്സരം നയൻതാരയും തൃഷയുമായിരുന്നു ആ രണ്ടുപേർ.
 
അസിന് വേണ്ടെന്ന് വെച്ച സിനിമകളുണ്ട്. അതിലൊന്നാണ് ബില്ല. അസിന് ആയിരുന്നു ഈ സിനിമ ആദ്യം ചെയ്യേണ്ടിയിരുന്നത്. കഥ ഇഷ്ടപ്പെട്ട അസിന് അഡ്വാൻസും നൽകി. എന്നാൽ, ബില്ല എന്ന സിനിമയിൽ ബിക്കിനി സീൻ ഉള്ളത് കാരണം അസിൻ പിന്മാറി. അഡ്വാൻസ് തിരികെ കൊടുത്തു. നല്ല കഥാപാത്രങ്ങൾ മാത്രമാണ് അസിൻ ചെയ്തത്. പണത്തിന് വേണ്ടി മാത്രം സിനിമകൾ ചെയ്ത നടിയല്ല അസിനെന്നും ബാലാജി പ്രഭു പറയുന്നു. ​ബില്ലയിൽ നയൻതാര നായികയായി. ബില്ലയിൽ നയൻസിനെ അല്ലാതെ മറ്റൊരു നായിക സങ്കൽപ്പിക്കുക അസാധ്യം.
 
അതേസമയം, അസിനും നയൻതാരയും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ഗജനി ആയിരുന്നു ആ സിനിമ. ഒരു സീനിൽ പോലും ഇവർക്ക് കോമ്പിനേഷൻസ് ഉണ്ടായിരുന്നില്ല. ഗജിനിയിൽ അസിനും നയൻതാരയും അഭിനയിച്ചപ്പോൾ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. രണ്ട് നായികമാർ ഒരു സിനിമയിൽ ഉണ്ടാകുമ്പോഴുള്ള പ്രശ്നമാണതെന്നും ബാലാജി പ്രഭു പറയുന്നു. ഗജനി സിനിമയുമായി ബന്ധപ്പെട്ട് നയൻതാര ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. സംവിധായകനെതിരെയായിരുന്നു നയൻസിന്റെ പരാമർശം.
 
അതേസമയം തെന്നിന്ത്യൻ സിനിമാ രം​ഗത്തേത് പോലെ വലിയ അവസരങ്ങൾ തുടരെ അസിന് ബോളിവുഡിൽ നിന്നും ലഭിച്ചിരുന്നില്ല. കരിയറിൽ സജീവമല്ലാതായി തുടങ്ങിയ ഘട്ടത്തിലായിരുന്നു വിവാഹം. ഇന്നും അസിനെ പ്രേക്ഷകർ മറന്നിട്ടില്ല. മലയാള ചിത്രം നരേന്ദ്രൻ മകൻ ജയകാന്തൻ വക ആണ് അസിൻ ആദ്യമായി അഭിനയിച്ച സിനിമ. ചിത്രത്തിൽ സഹനായികയായിരുന്നു അസിൻ. പിന്നീട് തമിഴകമാണ് അസിന് വരവേൽപ്പ് നൽകിയ ഇൻഡസ്ട്രി. 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
'കാരവാനൊന്നും വേണ്ട സർ, ഞാനിവിടെ കസേരയിട്ട് ഇരുന്നോളാം': നയൻതാര വല്ലാതെ മാറിയെന്ന് വിമർശനം