തനി ഒരുവന്‍ 2 ഒരുങ്ങുന്നത് വമ്പന്‍ സ്‌കെയിലില്‍; നായിക നയൻതാര തന്നെ, കാത്തിരിപ്പിന് വിരാമമിട്ട് നിര്‍മാതാവ്

2018ല്‍ തനി ഒരുവന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതോടെ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

നിഹാരിക കെ.എസ്| Last Modified തിങ്കള്‍, 19 മെയ് 2025 (14:05 IST)
2015 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് തനി ഒരുവൻ. ജയം രവി (രവി മോഹൻ) നായകനായ ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു. നയൻതാര നായികയായപ്പോൾ അരവിന്ദ് സ്വാമി വില്ലനായും അഭിനയിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പുതിയ അപ്ഡേഷനുമായി നിര്‍മാതാവ് അര്‍ച്ചന കല്‍പ്പാത്തി. 2018ല്‍ തനി ഒരുവന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതോടെ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

'തനി ഒരുവന്‍ 2 വളരെ വലിയ സ്‌കെയിലില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. അതിന്റെ ലോഞ്ചിങിനുള്ള കൃത്യമായ സമയത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. ചിത്രത്തില്‍ രവി മോഹന്‍, നയന്‍താര എന്നിങ്ങനെ ഒരുപാട് അഭിനേതാക്കളുള്ളതിനാല്‍, അവരുടെ എല്ലാം സമയം നോക്കി, ഉചിതമായ സമയത്ത് ലോഞ്ചിങ് ഉണ്ടാകും', തമിഴ് പരിപാടിയില്‍ സംസാരിക്കുന്നതിനിടെ അര്‍ച്ചന പറഞ്ഞു.

ആദ്യ ഭാഗം ഒരുക്കിയ മോഹന്‍ രാജ തന്നെയാണ് തനി ഒരുവന്‍ 2 വിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. 2018ല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രധാന കഥാപാത്രമായ രവി മോഹന്റെ തിരക്കുകള്‍ മൂലമാണ് ചിത്രം നീണ്ടു പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊന്നിയിൻ സെൽവൻ ഉൾപ്പെടെ രവി മോഹൻ മുൻപേ ഏറ്റെടുത്ത ചിത്രങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. 2023ല്‍ തനി ഒരുവന്‍ 2വിന്റെ ഒരു പ്രൊമോ വീഡിയോ എജിസ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് പുറത്തുവിട്ടിരുന്നു. 2024 ല്‍ ഷൂട്ട് തുടങ്ങുമെന്നായിരുന്നു ഈ വീഡിയോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഷൂട്ട് നീട്ടി വെക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :