കെ ആര്‍ അനൂപ്|
Last Modified വെള്ളി, 5 ജനുവരി 2024 (15:21 IST)
ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. താരത്തിന്റെ ഉയര്‍ന്ന പ്രതിഫലം കാരണം പല നിര്‍മ്മാതാക്കളും കീര്‍ത്തിക്ക് പകരം ആളുകളെ ആലോചിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്ക് സിനിമയില്‍ നടിക്ക് അവസരം കുറയുകയാണെന്നാണ് കേള്‍ക്കുന്നത്. യുവനടന്മാര്‍ക്കൊപ്പമുള്ള നടിയുടെ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിലേക്ക് എത്തുമ്പോള്‍ താങ്ങാന്‍ ആവുന്നില്ല എന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.2.25 കോടിയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ കീര്‍ത്തി സുരേഷ് വാങ്ങുന്നത്.