മമ്മൂട്ടിയുടെ മകനായി ജീവ,'യാത്ര 2' ടീസര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 ജനുവരി 2024 (13:05 IST)
Yatra2Teaser മമ്മൂട്ടി നായകനായി എത്തിയ യാത്ര തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവന്നു. തമിഴ് താരം ജീവിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്റെ രാഷ്ട്രീയ ജീവിത കഥയാണ് രണ്ടാം ഭാഗം പറയുന്നത്.ജഗനായി ജീവയാണ് വേഷമിടുന്നത്.
ഏകദേശം നാലു വര്‍ഷങ്ങള്‍ക്കു ശേഷം റിലീസിന് എത്തുന്ന യാത്ര രണ്ടാം ഭാഗത്തിലും മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. 2024 ഫെബ്രുവരി എട്ടിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.കേതകി നാരായണ്‍, സുസന്നെ ബെര്‍നെറ്റ്, മഹേഷ് മഞ്ജരേക്കര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകന്‍ മഹി വി രാഘവ് വരുകയാണ്.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'യാത്ര 2'. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയും 2019ലെ തിരഞ്ഞെടുപ്പിലെ വിജയവുമാണ് സിനിമയില്‍ പറയുന്നത്.ALSO READ: അമല ഗർഭിണിയായ ശേഷം അമ്മ ഇങ്ങനെയാ,ആനീസ് പോളിൽ വന്ന മാറ്റത്തെക്കുറിച്ച് നടി അമല പോൾ പറയന്നു
 
 
 
 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :