'സുധിച്ചേട്ടന്റെ സ്വപ്നമായ വീട് സാധ്യമാകാന്‍ പോകുകയാണ്';സുധി മരിക്കുന്നതിന്റെ തലേദിവസം നടന്ന ഹൃദയസ്പര്‍ശിയായ സംഭവത്തെക്കുറിച്ച് ഭാര്യ രേണു

Lakshmi Nakshathra  Kollam Sudhi
കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 ജനുവരി 2024 (15:09 IST)
Lakshmi Nakshathra
കൂടെയില്ലെങ്കിലും കൊല്ലം സുധി ഒപ്പമുണ്ടെന്ന് വിശ്വാസത്തില്‍ കഴിയുകയാണ് അദ്ദേഹത്തിന്റെ കുടുംബം. മരണം ഇപ്പോഴും ഭാര്യ രേണുവിനും മക്കള്‍ക്കും ഉള്‍ക്കൊള്ളുവാന്‍ സാധിച്ചിട്ടില്ല.സുധിച്ചേട്ടന്‍ തങ്ങളുടെ കൂടെ തന്നെ ഉണ്ടെന്നാണ് രേണു പറയുന്നത്. സുധി മരിക്കുന്നതിന്റെ തലേദിവസം നടന്ന ഹൃദയസ്പര്‍ശിയായ സംഭവത്തെക്കുറിച്ച് പറയുകയാണ് രേണു. സുധിയുടെ ഭാര്യയെയും മക്കളെയും കാണാനായി ലക്ഷ്മി നക്ഷത്ര വീട്ടിലേക്ക് എത്തിയിരുന്നു. ലക്ഷ്മിയോട് ആയിരുന്നു രേണു മനസ്സ് തുറന്നത്.

കുടുംബത്തിനുവേണ്ടി എന്തും വാങ്ങി കൊടുക്കുന്ന മനസ്സാണ് സുധിക്കുള്ളത് തിരിച്ച് എന്തെങ്കിലും വേണോ എന്ന് ചോദിച്ചാല്‍ സുധി വേണ്ടെന്നാണ് പറയാറുള്ളത്, ഇത് പറയുന്നതും ഭാര്യ രേണുവാണ്.ALSO READ:
'Kaathal The Core' OTT Response: 'എന്തൊരു നടനാണ് ഇയാള്‍' ഒ.ടി.ടി റിലീസിനു പിന്നാലെ മമ്മൂട്ടിക്ക് മലയാളത്തിനു പുറത്തുനിന്നും കൈയടി; ജിയോ ബേബിയുടെ ധൈര്യത്തിനും സല്യൂട്ട് !

മരിക്കുന്നതിന്റെ തലേന്ന് മീന്‍ കറി വെച്ച് തങ്ങള്‍ക്ക് സുധി ചേട്ടന്‍ വിളമ്പി തന്നുവെന്നും അവസാനം സുധിച്ചേട്ടന് ഒന്നും കിട്ടിയില്ലെന്നും അത് ചോദിച്ചപ്പോള്‍ നിങ്ങള്‍ വയര്‍ നിറച്ച് കഴിക്കുന്നത് കാണാനാണ് സന്തോഷമെന്നും സുധി പറഞ്ഞെന്നും രേണു പറഞ്ഞു.മരിക്കുന്നത് വരേയും സുധിച്ചേട്ടന്‍ തന്നെയോ മക്കളെയോ ചീത്ത പറഞ്ഞിട്ടില്ലെന്നും രേണു പറഞ്ഞു. ഇപ്പോള്‍ സുധിച്ചേട്ടന്റെ സ്വപ്നമായ വീട് സാധ്യമാകാന്‍ പോകുകയാണെന്നും തങ്ങള്‍ ആ വീട്ടില്‍ താമസിക്കുമ്പോള്‍ സുധിച്ചേട്ടന്റെ ആത്മാവ് അതിയായി സന്തോഷിക്കുമെന്നും രേണു പറഞ്ഞു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :