അനുബന്ധ വാര്‍ത്തകള്‍
- ദുല്‍ഖറിന്റെ കുറുപ്പിനെ പിന്നിലാക്കി ആര്‍ഡിഎക്സ്, ഇനി മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം
- ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി, നയൻതാരയാണോ തൃഷയാണോ മുന്നിൽ ? കീർത്തി സുരേഷ് വാങ്ങുന്നത്
- 735 കോടി കടന്ന് ജവാന്! കളക്ഷന്‍ റിപ്പോര്‍ട്ട്
- ആന്റണി വര്‍ഗീസിന്റെ നായികയായി അനശ്വര രാജന്?പുതിയ ചിത്രത്തിന് തുടക്കമായി
- ലാലുവിനെ കണ്ടു,ഒരുമിച്ചു ഭക്ഷണം കഴിച്ചു, 'നേര്' സെറ്റില്‍ എംജി ശ്രീകുമാര്‍
ഇനി നാലുദിവസം കൂടി, ചിരിപ്പിക്കാന്‍ അര്ജുന് അശോകന്റെ 'തീപ്പൊരി ബെന്നി' തിയറ്ററുകളിലേക്ക്
അര്ജുന് അശോകന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് തീപ്പൊരി ബെന്നി.രാജേഷ് ജോജി സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന സിനിമയുടെ റിലീസിന് ഇനി നാലു നാളുകള്‍ കൂടി. ഈ മാസം ഇരുപത്തിരണ്ടാം തീയതി ചിത്രം തിയറ്ററുകളില്‍ എത്തും.
തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ വട്ടകുട്ടയില്‍ ചേട്ടായി എന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെയും സ്വപ്നങ്ങള്‍ക്ക് പുറകെ യാത്ര ചെയ്യുന്ന മകന്റെയും കഥയാണ് സിനിമ പറയുന്നത്. അച്ഛന്റെ വേഷത്തില്‍ ജഗദീഷ് എത്തുമ്പോള്‍ മകന് ബെന്നിയായി അര്‍ജുനും വേഷമിടുന്നു.
ടി.ജി രവി, പ്രേംപ്രകാശ്, ഷാജു ശ്രീധര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീകാന്ത് മുരളി, റാഫി, ഉപ്പും മുളകും ഫെയിം നിഷാ സാരംഗ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്