735 കോടി കടന്ന് ജവാന്‍! കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ശനി, 16 സെപ്‌റ്റംബര്‍ 2023 (17:31 IST)
ജവാന്‍ പ്രദര്‍ശനത്തിന് എത്തി 9 ദിവസങ്ങള്‍ പിന്നിടുന്നു.അറ്റ്‌ലി സംവിധാനം ചെയ്ത രണ്ടാം വാരത്തിലും കുതിപ്പ് തുടരുന്നു . റിലീസ് ദിവസം 125 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി.
പിന്നീടുള്ള ദിവസങ്ങളില്‍ ജവാന്റെ കുതിപ്പാണ് കണ്ടത്. 109.24, 140.17, 156.80, 52.39, 38.21, 34.06 എന്നിങ്ങനെയാണ് റിലീസ് കഴിഞ്ഞ ആറ് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്. ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ കളക്ഷനില്‍ ഇടിവ് വന്നെങ്കിലും ജവാന്‍ 735.02 കോടി നേടി എന്നതാണ് ഒടുവില്‍ ലഭിച്ച വിവരം.

ജവാന്‍ 300 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :