കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (11:16 IST)
മലയാളത്തിലെ എക്കാലത്തെയും വലിയ അഞ്ചാമത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേട്ടത്തില്‍ എത്തിയിരിക്കുകയാണ് ആര്‍ഡിഎക്‌സ്. ദുല്‍ഖറിന്റെ കുറുപ്പിനെ പിന്നിലാക്കിയാണ് ഈ നേട്ടം. 81 കോടിയാണ് കുറുപ്പിന്റെ ലൈഫ് ടൈം കണക്ഷന്‍. ഇത് 24 ദിവസം കൊണ്ട് ആര്‍ഡിഎക്‌സ് മറികടന്നു. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വമാണ് നാലാം സ്ഥാനം.
ഭീഷ്മയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് ആര്‍ഡിഎക്‌സ് എത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. കേരളത്തില്‍ നിന്ന് മാത്രം 50 കോടി ഗ്രോസ് നേടാന്‍ ആര്‍ഡിഎക്‌സിന് ആയി. ഈ നേട്ടത്തില്‍ എത്തുന്ന നാലാമത്തെ സിനിമ കൂടിയാണിത്.പുലിമുരുകന്‍, ലൂസിഫര്‍, 2018 മാത്രമേ കേരളത്തില്‍നിന്ന് 50 കോടി ക്ലബ്ബില്‍ എത്തിയിട്ടുള്ളൂ. അന്യഭാഷ ചിത്രങ്ങളില്‍ ബാഹുബലി 2, കെജിഎഫ് 2, ജയിലര്‍ എന്നിവ ഇതിന് മുമ്പ് കേരളത്തില്‍നിന്ന് 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.