'യഥാര്‍ത്ഥ രാജ്യസ്‌നേഹി വില്ലനായി മാറിയ കഥ';'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' ജൂലൈ 1 ന്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (15:06 IST)
'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' റിലീസിന് ഒരുങ്ങുമ്പോള്‍ സിനിമയ്ക്ക് പിന്നില്‍ മലയാള സംവിധായകന്‍ പ്രജേഷ് സെന്‍ പ്രവര്‍ത്തിച്ചിരുന്നു.ജൂലൈ 1 ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ചിത്രത്തെ കുറിച്ച് ഒരു സൂചന അദ്ദേഹം നല്‍കി.

'ഒരു വലിയ ശാസ്ത്രജ്ഞന്‍, ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹി, കണ്ണടച്ച് തുറക്കുമ്പോഴേക്കും വില്ലനായി മാറിയ കഥ. റോക്കട്രി ദി നമ്പി എഫക്റ്റ് 2022 ജൂലൈ 1ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു'-പ്രജേഷ് സെന്‍ കുറിച്ചു.
നടന്‍ മാധവന്റെ സംവിധാന അരങ്ങേറ്റ ചിത്രംകൂടിയാണിത്.നമ്പി നാരായണന്റെ വേഷം ചെയ്യുന്ന മാധവനെ കൂടാതെ സിമ്രാന്‍, രവി രാഘവേന്ദ്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ സൂര്യ അതിഥി വേഷത്തില്‍ എത്തുമ്പോള്‍ ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തും.
'ഒരു വലിയ ശാസ്ത്രജ്ഞന്‍, ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹി, കണ്ണടച്ച് തുറക്കുമ്പോഴേക്കും വില്ലനായി മാറിയ കഥ. റോക്കട്രി ദി നമ്പി എഫക്റ്റ് 2022 ജൂലൈ 1ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു'-പ്രജേഷ് സെന്‍ കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :