കാത്തിരിപ്പിന് അവസാനം, ട്രെയിലര്‍ എത്തി,ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ജീവിത കഥ!

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (14:58 IST)

സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം സബാഷ് മിതുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ ജീവിത കഥ പറയുന്ന ചിത്രം ജൂലൈ 15ന് പ്രദര്‍ശനത്തിനെത്തും.

മിതാലിയുടെ കുട്ടി കാലത്തിലൂടെ പോയി ക്രിക്കറ്റിലേക്ക് എത്തുന്നതും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഉയരങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനായി മാറുന്നതെല്ലാം ട്രെയിലറില്‍ കാണാനാകും.

സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ തപ്‌സി പന്നുവാണ് കേന്ദ്രകഥാപാത്രമായി വേഷമിടുന്നത്.ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം വയകോം 18 സ്റ്റുഡിയോസാണ് നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :