വ്യായാമത്തിനിടെ, പുതിയ ചിത്രങ്ങള്‍ പകര്‍ത്തി നടി മാളവിക മോഹനന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 21 ഏപ്രില്‍ 2023 (17:53 IST)
മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് മാളവിക മോഹനന്‍. വര്‍ക്കൗട്ടിനിടയില്‍ പകര്‍ത്തിയ നടിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.















A post shared by Mohanan (@malavikamohanan_)

ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. കണ്ണൂര്‍ സ്വദേശി ആണെങ്കിലും വളര്‍ന്നതെല്ലാം മുംബൈ നഗരത്തില്‍ ആയിരുന്നു. അവിടെ തന്നെയായിരുന്നു പഠിച്ചതും. മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദം മുംബൈയിലെ വില്‍സണ്‍ കോളേജില്‍ നിന്നാണ് എടുത്തത്.
നിര്‍ണ്ണായകം, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും നടി ചുവടുവെച്ചു. വിജയുടെ മാസ്റ്ററിലും നടി നായികയായിരുന്നു. ക്രിസ്റ്റി എന്ന മലയാള ചിത്രത്തിലാണ് നടിയെ ഒടുവില്‍ കണ്ടത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :