ആക്ഷന്‍ രംഗങ്ങള്‍ക്ക് ഒരു കുറവും വരുത്തിയിട്ടില്ല, സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ 'ഗരുഡന്‍' ടീസര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ജൂണ്‍ 2023 (11:52 IST)
'ഗരുഡന്‍' സുരേഷ് ഗോപിയുടെ മറ്റൊരു ഗംഭീര സിനിമ തന്നെ ആകുമെന്ന സൂചന നല്‍കിക്കൊണ്ട് ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. നടന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസര്‍ റിലീസ് ചെയ്തത്. ബിജുമേനോനും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ബിഗ് ബജറ്റില്‍ ആണ് ഒരുങ്ങുന്നത്. 7ം ദിവസത്തോളം കൊച്ചിയിലും ഹൈദരാബാദതുമായി ചിത്രീകരണം ഉണ്ട്.

ക്രൈം ത്രില്ലര്‍ നവാഗതനായ അരുണ്‍ വര്‍മയാണ് സംവിധാനം ചെയ്യുന്നത്.മാജിക് ഫ്രെയിംസ് ഫിലിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കിയിരിക്കുന്നു.

സിദ്ദീഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, മേജര്‍ രവി, നിഷാന്ത് സാഗര്‍, ജയ്‌സ് ജോസ്, രഞ്ജിത്ത് കങ്കോള്‍, രഞ്ജിനി, മാളവിക തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :