റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ് താരം ജോണ്‍ എബ്രഹാം,അനശ്വര രാജന്റെ 'മൈക്ക്' ആഗസ്റ്റില്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ജൂലൈ 2022 (09:09 IST)
അനശ്വര രാജന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മൈക്ക്'.സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു .ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മാതാവായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.

ജോണ്‍ എബ്രഹാം തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 19ന് തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.

ജെഎ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനശ്വര രാജനൊപ്പം രഞ്ജിത്ത് സജീവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്

മൈസൂരില്‍ ആയിരുന്നു തുടങ്ങിയത്.


'വിക്കി ഡോണര്‍', 'മദ്രാസ് കഫെ' തുടങ്ങിയ ഹിന്ദി ഹിറ്റ് ചിത്രങ്ങള്‍ ജെഎ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ചിട്ടുണ്ട്.

'അര്‍ജുന്‍ റെഡ്ഡി' ഫെയിം രാധന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇത് അദ്ദേഹത്തിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ്.ദേശീയ അവാര്‍ഡ് ജേതാവ് വിവേക് ??ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :