'കാണാന്‍ ആഗ്രഹിച്ചത് ഇങ്ങനെയൊരു ചാക്കോച്ചനെ'; ഭാര്യ പ്രിയ പറയുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (10:10 IST)
'ന്നാ താന്‍ കേസ് കൊട്' കഴിഞ്ഞദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. കുഞ്ചാക്കോ ബോബന്റെ സിനിമ കണ്ട ശേഷം മാധ്യമങ്ങളോട് ഭാര്യ പ്രിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.റൊമാന്റിക് ഹീറോ വേഷങ്ങളിലെത്തുന്ന ചാക്കോച്ചനെ ആണോ ഈ ചാക്കോച്ചനെ ആണോ കൂടുതല്‍ കാണാന്‍ ഇഷ്ടം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അവര്‍.

താന്‍ കാണാന്‍ ആഗ്രഹിച്ചത് ഇങ്ങനെ ഒരു ചാക്കോച്ചനെയാണെന്ന് പ്രിയ പറയുന്നു.ഇപ്പോഴത്തെ ഈ ചാക്കോച്ചനെ ആണ് എനിക്ക് ഒത്തിരി ഇഷ്ടമെന്ന്. ഒരുപാട് നാളായി ഒരു മാറ്റം വേണം എന്ന് ചാക്കോച്ചന്‍ പറയുന്നു അത് കാണാന്‍ കഴിഞ്ഞു.നല്ല സിനിമയാണ് ഒത്തിരി സന്തോഷം എന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :