Thallumaala Box Office Collection Report: ആദ്യദിനം വമ്പന്‍ കളക്ഷനുമായി ടൊവിനോയുടെ തല്ലുമാല !

തുടര്‍ പരാജയങ്ങളില്‍ പതറുകയായിരുന്ന ടൊവിനോയ്ക്ക് വമ്പന്‍ ബ്രേക്കാണ് തല്ലുമാല നല്‍കിയിരിക്കുന്നത്

രേണുക വേണു| Last Modified ശനി, 13 ഓഗസ്റ്റ് 2022 (14:32 IST)

ടൊവിനോ തോമസ് ചിത്രം തല്ലുമാലയുടെ ആദ്യദിന കളക്ഷന്‍ പുറത്ത്. ബോക്‌സ്ഓഫീസില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടൊവിനോ. ഓഗസ്റ്റ് 12 ന് റിലീസ് ചെയ്ത തല്ലുമാല ആദ്യദിനം മൂന്നരക്കോടി രൂപ വേള്‍ഡ് വൈഡായി നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടൊവിനോയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ് ഇത്. തുടര്‍ പരാജയങ്ങളില്‍ പതറുകയായിരുന്ന ടൊവിനോയ്ക്ക് വമ്പന്‍ ബ്രേക്കാണ് തല്ലുമാല നല്‍കിയിരിക്കുന്നത്. ടൊവിനോയുടെ അവസാന രണ്ട് ചിത്രങ്ങളായ വാശി, ഡിയര്‍ ഫ്രണ്ട് എന്നിവയ്ക്ക് ഒരു കോടി പോലും മൊത്തം കളക്ഷന്‍ തിയറ്ററില്‍ നിന്ന് നേടാന്‍ സാധിച്ചിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :