ചിരിപ്പിക്കാന്‍ ഷെയ്‌നും വിനയ് ഫോര്‍ട്ടും,ബര്‍മുഡ റിലീസ് ഡേറ്റ്
കെ ആര്‍ അനൂപ്|
Last Modified ശനി, 13 ഓഗസ്റ്റ് 2022 (10:22 IST)
ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ടി കെ രാജീവ് കുമാര്‍ ചിത്രമാണ് ബര്‍മുഡ. സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി. യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
'ബര്‍മുഡയില്‍ സെന്‍സര്‍ ബോര്‍ഡും പെട്ടു' എന്ന് കുറിച്ചുകൊണ്ടാണ് പുതിയ വിശേഷം ടീം പങ്കുവെച്ചത്.ആഗസ്റ്റ് 19നാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്.
ഷെയ്ന്‍ നിഗം ആദ്യമായി കോമഡി റോളില്‍ എത്തുന്ന സിനിമയാണ് ബര്‍മുഡ.സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.രമേശ് നാരയണന്‍ ആണ് സംഗീതം ഒരുക്കുന്നത്.വിനായക് ശശികുമാറിന്റേതാണ് വരികള്‍.