വിജയ് ആരാധകര്‍ കാത്തിരിക്കുന്ന പടം, വിക്രമിന് ശേഷം സംവിധായകന്‍ ലോകേഷ് കനകരാജ്, കിടിലന്‍ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 ജൂണ്‍ 2022 (17:12 IST)

380 കോടിയിലധികം രൂപ നേടി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിക്രം.
വിജയുടെ 67-ാം ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.ഔദ്യോഗിക പ്രഖ്യാപനം വൈകാതെ വരും.


സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് പുതിയ വിവരം.ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. വിക്രം സിനിമയിലെ അണിയറ പ്രവര്‍ത്തകരെ ദളപതി 67ല്‍ സംവിധായകന്‍ ഉപയോഗിക്കും.ഒരു പക്കാ ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ് ചിത്രം.സാമന്തയാണ് നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :