വിജയുടെ 'ദളപതി 65' ഷൂട്ടിങ്ങിനായി വന്‍ പ്ലാനിംഗ് , എല്ലാം രഹസ്യമാക്കി വെച്ച് അണിയറപ്രവര്‍ത്തകര്‍ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 മെയ് 2021 (17:17 IST)

വിജയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'ദളപതി 65'നായി. ജോര്‍ജിയ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി അടുത്തിടെയാണ് ടീം ചെന്നൈയിലേക്ക് തിരിച്ചെത്തിയത്. സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് വിവരം. അതിനായി ചെന്നൈയില്‍ ഒരു വലിയ ഷോപ്പിംഗ് മാള്‍ നിര്‍മ്മാതാക്കള്‍ കണ്ടുവെച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ എല്ലാ മാളുകളും അടഞ്ഞു കിടക്കുന്നതിനാല്‍ അവിടെ ചെറിയ ഭാഗങ്ങള്‍ ചിത്രീകരിക്കും. ആരാധകര്‍ ഷൂട്ടിംഗ് സ്ഥലത്തേക്ക് കൂട്ടമായി എത്താതിരിക്കാനായി ലൊക്കേഷന്‍ വിശദാംശങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല.

'പാന്‍-ഇന്ത്യന്‍ ചിത്രമായി നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്.പൂജ ഹെഗ്ഡെയാണ് നായിക.'മനോഹരം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അപര്‍ണ ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീതവും ഒരുക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :