വിജയുടെ അടുത്ത ചിത്രം തെലുങ്കിലെ ഹിറ്റ് സംവിധായകനൊപ്പം ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 മെയ് 2021 (17:30 IST)

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ദളപതി 65'- ന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.ജോര്‍ജിയയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി അണിയറപ്രവര്‍ത്തകര്‍ അടുത്തിടെയാണ് ചെന്നൈയിലെത്തിയത്. ഈ സിനിമയ്ക്കുശേഷം വിജയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയാണ്.

തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ വംശി പൈദിപള്ളിയുമായി വിജയ് കൈകോര്‍ക്കുന്നു. വിജയോട് കഥ പറഞ്ഞെന്നും തിരക്കഥ റെഡിയാക്കുന്ന തിരക്കിലാണ് സംവിധായകന്‍ എന്നും പറയപ്പെടുന്നു.

ഒരു തെലുങ്ക് സംവിധായകനൊപ്പം വിജയ് ഒരു ചെയ്യുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :