രജനികാന്തിന്റെ നായികയായി ജ്യോതിക, മഞ്ജു വാര്യർ പുറത്ത്?

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 18 ഒക്‌ടോബര്‍ 2019 (15:16 IST)
തമിഴിൽ അരങ്ങേറ്റം ഗംഭീരമാക്കിയതിനു പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ നായികയാവാൻ മഞ്ജു വാര്യർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് മഞ്ജുവിനെ പരിഗണിച്ചെന്നായിരുന്നു സൂചന.

എന്നാൽ, സൺ പിക്‌ചേഴ്സ് നിർമ്മിക്കുന്ന പുതിയ സൂപ്പർസ്റ്റാർ ചിത്രത്തിൽ നായികയാകുമെന്നാണ് പുതിയ സൂചന. ‘ദര്‍ബാറി’ന്റെ ഷൂട്ടിങ് കഴിഞ്ഞതോടെ ഹിമാലയത്തില്‍ മകള്‍ ഐശ്വര്യക്കൊപ്പം യാത്ര പോയ രജനി തിരിച്ചെത്തിയാലുടന്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

ജ്യോതികയെ നായികയാക്കിയെങ്കിലും മഞ്ജുവിനെ ഒഴുവാക്കിയില്ലെന്നും റിപ്പോർട്ട് ഉണ്ട്. രജനികാന്ത് ചിത്രത്തിൽ മഞ്ജുവും ജ്യോതികയും ഒരേ പോലെ പ്രാധാന്യമുള്ള കഥാപ്രാത്തെയാകും അവതരിപ്പിക്കുയെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :