മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണം 70 ശതമാനത്തോളം പൂര്‍ത്തിയായി, അവസാന ഷെഡ്യൂള്‍ ഹൈദരാബാദില്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ജൂലൈ 2021 (09:11 IST)

മണിരത്‌നത്തിന്റെ ബിഗ് ബജറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണം പുതുച്ചേരിയില്‍ വീണ്ടും തുടങ്ങി. 13-15 ദിവസം നീണ്ടുനില്‍ക്കുന്ന ഒരു ഹ്രസ്വ ഷെഡ്യൂള്‍ ആയിരിക്കും ഇത്. ശേഷം ടീം ഹൈദരാബാദിലേക്ക് പോകും.70 ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായെന്ന് സംവിധായകന്‍ അറിയിച്ചു.

കാര്‍ത്തിയും റഹ്മാനും ഉള്‍പ്പെടെ താരങ്ങള്‍ ഉള്‍പ്പടെയുള്ള രംഗങ്ങളാണ് പുതുച്ചേരിയില്‍ ചിത്രീകരിക്കുന്നത്. വിക്രം, ഐശ്വര്യ റായ് ബച്ചന്‍ എന്നിവര്‍ ഹൈദരാബാദില്‍ ടീമില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം 2022ല്‍ പുറത്തിറങ്ങും.ഹൈദരാബാദ് ഷെഡ്യൂളിന് ശേഷം ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്.


കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് പൊന്നിയിന്‍ സെല്‍വന്‍.


ജയറാം,ചിയാന്‍ വിക്രം, ത്രിഷ, ജയം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, അശ്വിന്‍ കകുമാനു എന്നിവര്‍ ഉള്‍പ്പെടെ ഒരു വലിയ താരനിര ചിത്രത്തിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :