രാജമൗലി ഒരുക്കുന്ന ബ്രാഹ്മാണ്ഡ ചിത്രം 'ബാഹുബലി' - ടീസര്‍
Last Modified ഞായര്‍, 31 മെയ് 2015 (11:19 IST)
വന്‍ ഹിറ്റായ 'ഈച്ച' എന്ന ചിത്രത്തിനു ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം ബാഹുബലി'യുടെ ആദ്യ ഭാഗത്തിന്റെ ടീസര്‍ ഇറങ്ങി. പ്രഭാസ്, അനുഷ്‌ക, തമന്ന, റാണ, സത്യരാജ്, നാസര്‍, രമ്യകൃഷ്ണ, അദ്വിതി ശേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രണ്ടു ഭാഗമായിട്ടാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ആദ്യഭാഗം ജൂലൈയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാം ഭാഗം അടുത്ത വര്‍ഷമാകും പ്രദര്‍ശനത്തിനെത്തുക. മലയാളവും ഹിന്ദിയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുന്ന ചിത്രം വിദേശഭാഷകളിലും പ്രദര്‍ശനത്തിനെത്തിക്കും.