നടൻ ആസിഫ് ബസ്ര തൂങ്ങി മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സംശയം

അഭിറാം മനോഹർ| Last Modified വ്യാഴം, 12 നവം‌ബര്‍ 2020 (17:15 IST)
ബോളിവുഡ് നടനും ടെലിവിഷൻ താരവുമായ ആസിഫ് ബസ്ര(53) യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ധർമ്മശാലയിലെ ഒരു സ്വകാര്യ കെട്ടിടത്തിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നിരവധി സിനിമകളിൽ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മോഹൻലാൽ നായകനായ മലയാള ചിത്രം ബി​ഗ് ബ്രദറിൽ വേഷമിട്ടിട്ടുണ്ട്. മുത്താന എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചത്. ജബ് വിമെറ്റ്, കായ് പോ ചെ, ബ്ലാക്ക് ഫ്രെഡേ, അഞ്ജാൻ,
ഹിച്ച്കി, ശൈത്താൻ, ക്നോക്ക് ഔട്ട്, ക്രിഷ് 3 തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :