അതുതന്നെ സംഭവിച്ചിരിക്കുന്നു ! മാവീരന്‍ റിലീസിന് മുമ്പേ ശിവകാര്‍ത്തികേയന്‍ പറഞ്ഞത് ഇതാണ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 ജൂലൈ 2023 (08:58 IST)
ഡോക്ടര്‍, ഡോണ്‍ എന്നീ സിനിമകളുടെ വലിയ വിജയത്തിന് ശേഷം എത്തിയ പ്രിന്‍സ് ശിവകാര്‍ത്തികേയന്‍ ആരാധകരെ തൃപ്തിപ്പെടുത്തിയില്ല. പ്രിന്‍സ് പരാജയപ്പെട്ടതില്‍ ക്ഷമ ചോദിച്ച നടന്‍ മാവീരന്‍ ഓഡിയോ ലോഞ്ചില്‍ ഒരു ഉറപ്പ് നല്‍കിയിരുന്നു.മാവീരന്‍ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞിരുന്നു. അതുതന്നെ സംഭവിച്ചിരിക്കുന്നു. നാലുദിവസംകൊണ്ട് ചിത്രം നേടിയ കളക്ഷന്‍ ആണ് എല്ലാത്തിനും ഉത്തരം നല്‍കുന്നതും.

പ്രദര്‍ശനത്തിനെത്തി ആദ്യ നാല് ദിവസം കൊണ്ട് തന്നെ 50 കോടി കളക്ഷന്‍ മാവീരന്‍ നേടി എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ആദ്യ ദിനം തമിഴ്നാട്ടില്‍ നിന്നു മാത്രം 7.61 കോടി സ്വന്തമാക്കി. നടന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂടിയായി മാറി ഈ സിനിമ. ഈ വര്‍ഷം പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളില്‍ മികച്ച അഞ്ചാമത്തെ ഓപ്പണിങ് ശിവ കാര്‍ത്തികേയന്‍ ചിത്രത്തിന് ലഭിച്ചു.അമേരിക്കന്‍ ബോക്‌സ് 'വാരിസ്' രണ്ട് ദിവസം കൊണ്ട് നേടിയ കളക്ഷനേക്കാള്‍ കൂടുതല്‍ 'മാവീരന്‍'നേടിയെന്നും കേള്‍ക്കുന്നു.

സ്‌പെഷ്യല്‍ ഷോകളോ ഫാന്‍സ് ഷോകളോ ഇല്ലാതെ തുടങ്ങിയ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മുന്നേറിയത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :