അഭിറാം മനോഹർ|
Last Modified ഞായര്‍, 27 നവംബര്‍ 2022 (18:06 IST)
ഭാവി വരനെ പറ്റിയുള്ള വിവാഹസങ്കൽപ്പങ്ങൾ തുറന്ന് പറഞ്ഞ നടി സ്വാസിക. വിവാഹം കഴിച്ച് കുടുംബവുമായി ജീവിക്കാനുള്ള ആഗ്രഹമുള്ള വ്യക്തിയാണ് താനെന്നും പക്ഷേ പെട്ടെന്ന് വിവാഹം കഴിക്കണമെന്നില്ലെന്നും താരം വ്യക്തമാക്കി.
വിവാഹം വളരെ പവിത്രമായി കാണുന്ന വ്യക്തിയാണ് ഞാൻ. എൻ്റെ ഭർത്താവ് കുറച്ച് ഡോമിനേറ്റിംഗ് ആണെങ്കിലും പ്രശ്നമില്ല. ഫ്രീഡം കുറച് റെസ്ട്രിക്ട് ചെയ്യുന്ന ആളാണെങ്കിലും പ്രശ്നമല്ല. അതെൻ്റെ ഇഷ്ടമാണ്, എല്ലാ സ്ത്രീകളും അങ്ങനെയാകനമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഭർത്താവ് വരുന്നത് വരെ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുന്നതും സ്വന്തം പാചകം ചെയ്ത ഭക്ഷണം നൽകുന്നതും എനിക്കിഷ്ടമാണ്. രാവിലെ എണീറ്റ് കാലൊക്കെ തൊട്ടുതൊഴാൻ എനിക്കിഷ്ടമാണ്. എല്ലാവരും അങ്ങനെ ചെയ്യണമെന്ന് ഞാൻ പറയുന്നില്ല. എൻ്റെ വിവാഹസങ്കല്പം ഇങ്ങനെയൊക്കെയാണ്. സ്വാസിക പറഞ്ഞു.