എല്ലാം നിനക്കു വേണ്ടി... മകനോടുള്ള സ്‌നേഹം, ജനീലിയ ഡിസൂസയുടെ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 26 നവം‌ബര്‍ 2022 (10:10 IST)
മലയാളികളുടെയും പ്രിയ താരമാണ് ജെനീലിയ.തമിഴ്, തെലുങ്ക്, കന്നട,മലയാളം,ഹിന്ദി ഭാഷകളിലുള്ള സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.ഓഗസ്റ്റ് 5, 1987 ജനിച്ച നടിക്ക് 35 വയസ്സ് പ്രായമുണ്ട്. ഇപ്പോഴിതാ മകന് പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് ജനീലിയ.















A post shared by Genelia Deshmukh (@geneliad)

നടിക്ക് രണ്ട് കുട്ടികളുണ്ട്.ആദ്യത്തെ കുട്ടി, റിയാന്‍ 2014 നവംബര്‍ 25-ന് ജനിച്ചു.രണ്ടാമത്തെ മകന്‍ റഹില്‍ 2016 ജൂണ്‍ 1 ന് ജനിച്ചത്.
'എന്റെ പ്രിയപ്പെട്ട കുഞ്ഞേ, എന്റേതായതിന് നന്ദി. ഞാന്‍ എല്ലാ ദിവസവും രാവിലെ എഴുന്നേല്‍ക്കുന്നത് നിനക്കു വേണ്ടി എന്ത് ചെയ്യണം എന്ന് ചിന്തിച്ച് ഞാന്‍ എല്ലാ രാത്രിയും ഉറങ്ങുന്നത് നീ കാരണം എന്റെ ദിവസം പൂര്‍ത്തിയായി എന്ന് വിശ്വസിച്ചാണ്..

എന്റെ ഓരോ ചിന്തയും നിലനിര്‍ത്തിയതിന് നന്ദി. എന്റെ ചെറിയ രാജാവിന് ജന്മദിനാശംസകള്‍

എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'-ജനീലിയ കുറിച്ചു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :