'ഹൃദയം കീഴടക്കി സെലീന'; പിറന്നാള്‍ ദിനത്തില്‍ സ്വാസികയോട് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 5 നവം‌ബര്‍ 2022 (09:06 IST)
മലയാള സിനിമയില്‍ പുതിയ ഉയരങ്ങള്‍ തേടിയുള്ള യാത്രയിലാണ് നടി സ്വാസിക വിജയ്. നടിയുടെ ഒടുവില്‍ റിലീസായ ചതുരം മികച്ച പ്രതികരണങ്ങളുടെ മുന്നേറുകയാണ്. സ്വാസിക വലിയ പ്രതീക്ഷയോടെ കാണുന്ന കഥാപാത്രമാണ് ചിത്രത്തിലെ സെലീന. സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ നടിക്ക് പിറന്നാള്‍ ആശംസകളുമായി എത്തി.


'ജന്മദിനാശംസകള്‍ സ്വാസിക. ചതുരത്തിലെ സെലീന ..സിനിമ ഇന്നലെ റിലീസ് ചെയ്തു. നിന്റെ സെലീന ഇതിനകം ഹൃദയം കീഴടക്കിക്കഴിഞ്ഞു.. കൂടുതല്‍ കീഴടക്കാന്‍ ആവട്ടെ പ്രിയേ.. നിങ്ങളുടെ കലാജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഒരുപാട് കീഴടക്കാന്‍ ആകട്ടെ'-സിദ്ധാര്‍ത്ഥ് ഭരതന്‍ കുറിച്ചു.

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. 'വാസന്തി' എന്ന ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് സ്വാസിക സ്വന്തമാക്കിയിരുന്നു.'വൈഗൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :