'1200 രൂപയ്ക്ക് തുണിക്കടയിൽ ജോലി ചെയ്തു': ആദ്യ ജോലിയെ കുറിച്ച് സൂര്യ

നിഹാരിക കെ എസ്| Last Modified വ്യാഴം, 24 ഒക്‌ടോബര്‍ 2024 (13:00 IST)
ഒരിക്കലും നടൻ ആകാൻ ആഗ്രഹിക്കാതിരുന്ന ആളായിരുന്നു താൻ എന്ന് സൂര്യ. നടനായ അച്ഛൻ ശിവകുമാറിന്റെ പാത പിന്തുടരാൻ ആഗ്രഹിച്ചിരുന്നില്ലെന്നും പതിയെ എങ്ങനെയൊക്കെയോ സിനിമയിൽ എത്തിയതാണെന്നും നടൻ പറയുന്നു. സൂര്യ ഒരു തുണിക്കടയിലാണ് ആദ്യം ജോലി ചെയ്തത്, അതും മാസം 1200 രൂപയ്ക്ക്. അമ്മ എടുത്തിരുന്ന 25000 രൂപയുടെ ലോൺ തിരിച്ച് അടക്കാനായാണ് താൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത് എന്നാണ് സൂര്യ പറയുന്നത്.

”അതൊരു വലിയ കഥയാണ്. ഇത് ആരാധകർ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. തുണിക്കടയിൽ ജോലിക്ക് കയറി ആദ്യത്തെ 15 ദിവസം ട്രെയ്നിയായിരുന്നു. അന്ന് 750 രൂപയാണ് കിട്ടിയിരുന്നത്. ഞാൻ നടന്റെ മകനാണ് എന്ന വിവരം അവർക്ക് അറിയില്ലായിരുന്നു. ആ സമയത്തെ എന്റെ മാസ ശമ്പളം 1200 രൂപയായിരുന്നു. ഞാൻ എവിടെ മൂന്ന് വർഷത്തോളം ജോലി ചെയ്തു.”


”ആ സമയം കൊണ്ട് എന്റെ ശമ്പളം 8000 രൂപയായി. അമ്മയാണ് കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് സൂര്യയോട് പറയുന്നത്. ഞാൻ 25,000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഇത് അച്ഛന് അറിയില്ലെന്നും അമ്മ എന്നോട് പറഞ്ഞു. ഇത് കേട്ട് ഞെട്ടിപ്പോയ സൂര്യ സേവിങ്സിനെ കുറിച്ച് ചോദിച്ചത്. തങ്ങളുടെ ബാങ്ക് ബാലൻസ് ഒരിക്കലും ഒരു ലക്ഷത്തിന് മുകളിൽ പോകാറില്ലെന്ന് അപ്പോഴാണ് അറിയുന്നത്.”
”ആ സമയത്ത് അച്ഛൻ അധികം സിനിമകൾ ചെയ്യാറുണ്ടായിരുന്നില്ല. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ അമ്മ കഷ്ടപ്പെടുന്നത് എനിക്ക് വല്ലാതെ കൊണ്ടു. ഞാൻ എന്താണ് ചെയ്യുന്നത് എന്ന് ഞാൻ അപ്പോഴാണ് ആലോചിച്ചത്. ഞാൻ സിനിമയിലേക്ക് വന്നത് പണത്തിന് വേണ്ടിയാണ്. സിനിമയിലേക്ക് വരും എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചത് പോലുമില്ലായിരുന്നു.”


”ഒരിക്കലും ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനോ നടനാകാനോ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്റെ അമ്മ വാങ്ങിയ 25000 രൂപയുടെ ലോൺ തിരിച്ച് അടയ്ക്കാനായാണ് ഞാൻ സിനിമയിൽ എത്തിയത്. അങ്ങനെയാണ് ഞാൻ എന്റെ കരിയർ ആരംഭിക്കുന്നത്. അങ്ങനെയാണ് ഞാൻ സൂര്യ ആയത്” എന്നാണ് സൂര്യ പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :