രോഗികളുടെ എണ്ണം കുറഞ്ഞതുകൊണ്ട് വൈറസ് പൂർണമായും പോയി എന്ന് കരുതരുത്

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 14 ഏപ്രില്‍ 2020 (13:16 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ എണ്ണം കുറഞ്ഞു എന്നതിനാൽ വൈറസ് പൂർണമായും ഒഴിഞ്ഞു എന്ന് കരുതാനാകില്ല എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആരോഗ്യവകുപ്പിന്റെ കണ്ണില്‍പെടാതെ ഒരു രോഗി എവിടെയെങ്കിലും ഉണ്ടെങ്കില്‍ അയാളില്‍ നിന്ന് രോഗം പടരാനുള്ള സാധ്യത ഉണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ സ്ഥിതി ആശ്വാസകരമാണ്. പത്തനംതിട്ട ജില്ലയില്‍ ഒന്ന് കുറഞ്ഞ ശേഷമാണ് നിസാമുദ്ദീനില്‍ നിന്നും ഗള്‍ഫില്‍ നിന്നും വന്നവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ പോത്തന്‍കോട്ട് ഉണ്ടായിരുന്ന ഭയവും മാറി. അവിടുത്തെ ഇന്‍കുബേഷന്‍ പിരീഡ് കഴിഞ്ഞു. ആരോഗ്യ മന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :